• Fri. Sep 20th, 2024
Top Tags

ഏറൻപുഴയിൽ നീന്തൽ പരിശീലനം

Bydesk

May 28, 2023

ഏറൻപുഴയിൽ നീന്തൽ പരിശീലനം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ കായല്‍ നീന്തി ഉദ്ഘാനം ചെയ്തു. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ജല അപകടങ്ങളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ ആയാസരഹിത നീന്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കവ്വായി കായലിന്റെ ഭാഗമായ ഏറന്‍പുഴയിലാണ് മറുകരയിലേക്കും തിരിച്ചും നീന്തിയാണ് ബോധവത്കരണം സംഘടിപ്പിച്ചത്.

ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഇന്നു രാവിലെ ഏറന്‍ പുഴയിലെ ഐഎന്‍എ ബോട്ടുജെട്ടിക്കു സമീപം സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ജില്ലാ കലക്ടർ കായലിൽ മറ്റുളളവരോടൊപ്പം നീന്തി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ റൂറല്‍ എസ്പി എം.ഹേമലത ഫ്‌ളാഗ് ഓഫ് ചെയ്തു. എഴുവയസ്സുകാരി ഫൈഹ ഫൈസല്‍, എട്ടുവയസുള്ള അര്‍ണവ് പ്രവീണ്‍ എന്നിവര്‍ കൂടി ഇവരോടൊപ്പം നീന്തി. നിന്തി കരയിലെത്തിയ കലക്ടറെ ടി.ഐ.മധുസൂദനന്‍ എംഎല്‍എ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

തുടർന്നു നടന്ന യോഗത്തില്‍ ജനപ്രതിനിധികളായ വി.ഷൈമ, സി.പി.ഷിജു, പി.രഞ്ജിത്ത്, ടി.ഗോവിന്ദന്‍, എ.വത്സല, പയ്യന്നൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്‍, തളിപ്പറമ്പ് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പി.രാജേഷ്, ഫയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.വി.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *