• Thu. Sep 19th, 2024
Top Tags

ഹൈക്കോടതി മാർച്ച് വിജയിപ്പിക്കും -RKMS

Bydesk

May 29, 2023

ഏഴുപേരെ കൊന്ന അരിക്കൊമ്പനെ തളയ്‌ക്കേണ്ടെന്നും വേറെ സ്ഥലത്തേക്കു മാറ്റിയാൽ മതിയെന്നും, യാതൊരു പഠനവും നടത്താതെ റിപ്പോർട്ടു നൽകി ഹൈക്കോടതിയുടെ അന്തസ്സ് കളഞ്ഞു കുളിച്ച വിദഗ്ധസമിതി പിരിച്ചുവിടണമെന്നും, ചീഫ് സെക്രട്ടറി അധ്യക്ഷനായി കർഷക സംഘടന നേതാക്കളെ കൂടി അംഗങ്ങളാക്കിക്കൊണ്ട് വന്യമൃഗ ശല്യത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയമിക്കണമെന്നും, വനം വന്യജീവി വിഷയത്തിൽ ഫയൽ ചെയ്യുന്ന എല്ലാ കേസുകളും ചീഫ് ജസ്റ്റിസ് നേരിട്ട് കേൾക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി 30-5-23 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് നടത്തുന്ന ഹൈക്കോടതി മാർച്ചും ധർണയും വിജയിപ്പിക്കാൻ RKMS കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

സമരം വിജയിക്കേണ്ടത് കാർഷിക കേരളത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ജെയിംസ് പന്ന്യാംമാക്കൽ അധ്യക്ഷത വഹിച്ചു. ഇൻഫാം അതിരൂപതാ ഡയറക്ടർ ഫാദർ തോമസ് ചെരുവിൽ യോഗം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം രൂപത സെക്രട്ടറി സണ്ണി തുണ്ടത്തിൽ NFRPS വൈസ് പ്രസിഡൻറ് കുര്യാക്കോസ് പുതിയേടത്ത് പറമ്പിൽ ലാലിച്ചൻ ശാലോം, ജോസഫ് വടക്കേക്കര, ഇൻഫാം മേഖലാ പ്രസിഡൻറ് ബെന്നി പുത്തൻപുര, ജിറ്റോ ജോർജ്, ഷാജി എം ജോസഫ്, ബിനീഷ് മാസ്റ്റർ, അമൽ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *