• Fri. Sep 20th, 2024
Top Tags

കുട്ടിയാനയുടെ മരണം ; അസ്വഭാവിക മരണത്തിന് കേസെടുത്തു

Bydesk

Jun 3, 2023

കഴിഞ്ഞദിവസം ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ കുട്ടിയാന ചരിഞ്ഞതിൽ അസ്വഭാവികത കണ്ടത്തിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്തിനാണ് അന്വേഷണ ചുമതല. ഏകദേശം 5 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. കീഴ്ത്താടി പൊട്ടിയുണ്ടായ വ്രണമാണ് മരണ കാരണം.

കോഴിക്കോട് അസി. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുൺ സത്യൻ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്ലോക്ക് രണ്ടിലും നാലിലും ക്ഷീണിതനായി ചുറ്റിതിരിഞ്ഞ ആനയെയാണ് ബ്ലോക്ക്‌ മൂന്നിൽ ചരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇതോടെ ആറളം ഫാമിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ചരിയുന്ന അഞ്ചാമത്തെ ആനയാണിത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആനയെ സമീപത്ത് തന്നെ അടക്കം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *