• Thu. Sep 19th, 2024
Top Tags

വേനല്‍മഴ കുറഞ്ഞു; സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

Bydesk

Jun 3, 2023

വേനല്‍മഴയുടെ ശക്തി കേരളത്തില്‍ കുറഞ്ഞു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിൻവലിച്ചു. മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം നാളെ കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *