• Fri. Sep 20th, 2024
Top Tags

മുസ്ലിം യൂത്ത് ലീഗ് പയഞ്ചേരി ശാഖ കമ്മിറ്റി യൂണിറ്റി ഡേ സംഘടിപ്പിച്ചു

Bydesk

Jun 9, 2023

മുസ്ലിം യൂത്ത് ലീഗ് പയഞ്ചേരി ശാഖ കമ്മിറ്റി യൂണിറ്റി ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ ബി എസ് സി സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് നേടിയ പി കെ അദീബ നസീറിനെയും,
എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയവരെയും ഉയർന്ന മാർക്ക്‌ വാങ്ങി വിജയിച്ച കുട്ടികളെയും
മദ്രസ പൊതുപരീക്ഷയിൽഉയർന്ന മാർക്ക്‌ വാങ്ങിയ കുട്ടികളെയും
മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ചടങ്ങ് അബ്ദുറഹ്മാൻ ചാലയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌
എം കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഫവാസ് പുന്നാട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ടൗൺ കമ്മിറ്റി സെക്രട്ടറി സക്കറിയ പാറയിൽ,ഹാരിസ് പെരിയത്തിൽ,
എൻ കെ സക്കറിയ, സിറാജ് ബി എഫ് സി, മാഹിൻ സാദിക്ക് സി കെ, ജാബിർ പാനേരി, യുസുഫ് മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു. പികെ യൂസഫ് സ്വാഗതവും എം എസ് എഫ് ശാഖ പ്രസിഡന്റ്‌ റസിൻ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *