• Fri. Sep 20th, 2024
Top Tags

യാക്കൂബ്‌ രക്തസാക്ഷി ദിനമാചരിച്ചു

Bydesk

Jun 13, 2023

ഇരിട്ടി പുന്നാടിലെ സിപിഐ എം പ്രവർത്തകനായിരുന്ന കെ കെ യാക്കൂബിന്റെ പതിനേഴാമത്‌ രക്തസാക്ഷി ദിനാചരണം സിപിഐ എം നേതൃത്വത്തിൽ നടത്തി. രാവിലെ താവിലാക്കുറ്റിയിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി. ജില്ലാകമ്മിറ്റി അനുസ്മരണ പ്രഭാഷണം നടത്തി. എൻ രാജൻ അധ്യക്ഷനായി.

കെ വി സക്കീർഹുസൈൻ, പി പി അശോകൻ എന്നിവർ സംസാരിച്ചു. വൈകിട്ട്‌ കീഴൂർകുന്ന്‌ കേന്ദ്രീകരിച്ച്‌ ബാന്റ് സെറ്റ്‌ അകമ്പടിയോടെ ബഹുജന പ്രകടനം നടത്തി. പുന്നാടു ചേർന്ന അനുസ്മരണ പൊതുയോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌ ഉദ്‌ഘാടനം ചെയ്തു. പി പി മുകുന്ദൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, ബിനോയ്‌കുര്യൻ, എം വി സരള, കെ വി സക്കീർഹുസൈൻ എന്നിവർ സംസാരിച്ചു. എൻ രാജൻ സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *