• Fri. Sep 20th, 2024
Top Tags

കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Bydesk

Jun 14, 2023

1 .
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനക്കിടെ കഞ്ചാവു പൊതിയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി. കർണ്ണാടക സോമർ പേട്ട സ്വദേശി നജീബ് അൻവറുദ്ദീനെ (30)യാണ് എക്സൈസ് ഇൻസ്പെക്ടർ പി.ടി. യേ ശുദാസനും സംഘവും പിടികൂടിയത്. യുവാവിന്റെ ബാഗിൽ നിന്നും എട്ട് ഗ്രാം കഞ്ചാവും ഒ.സി ബി പാക്കറ്റുകളും കണ്ടെടുത്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി ജോസഫ്, നിസാർ കൂലോത്ത്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സാജൻ കെ.കെ, സിവിൽ എക്സൈസ് ഓഫീസർന്മാരായ വിനേഷ് വിളങ്ങോട്ട്ഞ്ഞാലിൽ, വിനോദ്.ടി.ഒ എന്നിവരും ഉണ്ടായിരുന്നു.

2.
ഇരിട്ടി : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. ആസാം സ്വദേശി ഇസ്റാഫുൾ ഇസ്ലാമിനെ(30)യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രജനീഷിന്റെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്. യുവാവിൽ നിന്നും ഇരുപത്തിയഞ്ച് ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ശശികുമാർ .കെ, സിവിൽ എക് സൈസ് ഓഫീസർമാരായ റിജു.എ .കെ, അഖിൽ പി.ജി.ഡ്രൈവർ അമീർ സി യു.എന്നിവരും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *