• Fri. Sep 20th, 2024
Top Tags

കണ്ണൂര്‍ ബേബി ബീച്ചിനടുത്ത് യുവതിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Bydesk

Jun 16, 2023

കണ്ണൂര്‍ ബേബി ബീച്ചിനടുത്ത് യുവതിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് മരിച്ചത്.  വൈകിട്ടോടെ ബേബി ബീച്ചിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്‌സ്‌ആപ് സ്റ്റാറ്റസില്‍ മരിക്കാൻ പോവുകയാണെന്ന സൂചന നല്‍കിയതിന് ശേഷമായിരുന്നു റോഷിത കടലില്‍ ചാടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *