• Fri. Sep 20th, 2024
Top Tags

തകര്‍ക്കല്‍ അഞ്ചാംതവണയും; കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു.

Bydesk

Jun 17, 2023

തളിപ്പറമ്പ്: പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ അഞ്ചാംതവണയും ആക്രമം. തൃച്ചംബരം പട്ടപ്പാറയില്‍ തൃച്ചംബരം-പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസായി

പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഴുവന്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം ധീരജിന്റെ കൊലയാളികളുടെ ഓഫീസ് എന്ന് ചുമരില്‍ എഴുതുകയും ചുവന്ന പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട്. .ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്.

വാതില്‍ അടിച്ചുതകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും മറ്റ് എല്ലാ സാധനങ്ങളും തകര്‍ക്കുകയും ചുമരില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് ഇത് അഞ്ചാം തവണയാണ് അക്രമിച്ച് തകര്‍ക്കുന്നത്.അക്രമത്തിന് പിന്നിൽ സി പി എം എന്ന് കോൺഗ്രസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *