• Fri. Sep 20th, 2024
Top Tags

വളപട്ടണത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

Bydesk

Jun 18, 2023

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് വളപട്ടണത്ത് പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഫാത്തിമാസിലെ നിഹാദ് മുഹമ്മദിനെ (28) യാണ് വളപട്ടണം പോലീസ് പിടികൂടിയത്.

ഇയാളുടെ കയ്യില്‍ നിന്നും ചെറിയ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍ 0.3 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു.തുടര്‍ന്ന് ഇയാള്‍ക്കെതിരെ എൻ.ഡി.പി.എസ് ആകട് പ്രകാരം കേസെടുക്കുകയായിരുന്നു.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്ണൂര്‍ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേര്‍ന്ന് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *