• Fri. Sep 20th, 2024
Top Tags

കോട്ടയം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം

Bydesk

Jun 18, 2023

കോട്ടയം മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്കായി പോലീസുകാര്‍ എത്തിച്ച പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു. അത്യാഹിത വിഭാഗത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ചികിത്സയ്ക്കായി ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന പ്രതി വൈദ്യപരിശോധനയ്ക്കിടെ അക്രമാസക്തനാവുകയും, ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ഇതോടെ, ഡോക്ടറെ കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാൻ വൈകിയെന്ന് ഡോക്ടര്‍ ആരോപിച്ചു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *