• Sun. Sep 8th, 2024
Top Tags

Month: October 2023

  • Home
  • ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

കണ്ണൂർ: ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് പശ്ചിമ ഘട്ട സോൺ സെക്രട്ടറി സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. പ്രദേശത്ത് തെരച്ചിലിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.…

സംസ്ഥാനത്ത് സ്വകാര്യബസ്സുകളുടെ സൂചനസമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർദ്ധരാത്രി വരെ

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ സൂചനപണിമുടക്ക് തുടങ്ങി. ഇന്ന് അർദ്ധരാത്രിവരെയാണു സമരം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്തമാസം 21 മുതൽ അനിശ്ചിതകാല സമരം…

കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിനു പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ലഭ്യമായ തെളിവുകൾവച്ച് പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ്…

ഫണ്ടനുവദിച്ചിട്ട് മൂന്നുവർഷം; പണി തുടങ്ങാൻ സമയമായില്ല : പൊട്ടിപ്പൊളിഞ്ഞ് അടയ്ക്കാത്തോട് റോഡ്

കേളകം : യാത്രയ്ക്കാരെ വലച്ച് കേളകം-അടക്കാത്തോട് റോഡ്. മൂന്നുവർഷം മുൻപ് കേളകത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരം മെക്കാഡം ടാറിങ്ങടക്കം നടത്താൻ തുക അനുവദിച്ചിട്ടും ഇതുവരെയായിട്ടും പ്രവൃത്തി ആരംഭിക്കാനായില്ല. തകർന്നുകിടക്കുന്ന റോഡിന്റെ ടാറിങ് വൈകുന്നത് നാട്ടുകാരെ നാളുകളായി ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അടക്കാത്തോട് രയുള്ള…

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തും; സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. യോഗത്തില്‍ ഐകകണ്ഠേന പ്രമേയം പാസാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തും അതാണ് കേരളത്തിന്റെ പാരമ്പര്യം എന്നാണ് പ്രമേയത്തിലുള്ളത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അസഹിഷ്ണുതയുള്ളവര്‍ ശ്രമിക്കുന്നുണ്ട്.…

ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് നടത്തിയ ഏകദിന ശില്‍പ്പശാല സമാപിച്ചു

കണ്ണൂര്‍ : വിവിധതരം ശസ്ത്രക്രിയകളിലെ നൂതനമായ പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ജനറല്‍ ആന്റ് ലാപ്പറോസ്‌കോപ്പിക് & തുറക്കോസ്‌കോപിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുളള നൂറോളം…

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് ഇന്ന്

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് ഇന്ന് (30.10.2023 തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും. തളിപ്പറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.എം.സതീഷ് കുമാർ ഉൽഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ…

ചട്ടുകപ്പാറ GHSS പി.ടി.എ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

ചട്ടുകപ്പാറ – ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ PTA ജനറൽ ബോഡിയോഗം പ്രിൻസിപ്പാൾ എ.വി.ജയരാജൻ  ഉൽഘാടനം ചെയതു. ഹെഡ്മാസ്റ്റർ എം.സി.ശശീന്ദ്രൻ , പി.ടി.എ.പ്രസിഡണ്ട് കെ.പ്രകാശൻ, എൻ.കെ.ശ്രീലിഷ, പി.പി.സുരേന്ദ്രൻ, കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. PTA വൈസ് പ്രസിഡണ്ട് പി.ഹരീന്ദ്രൻ നന്ദി രേഖപ്പെടുത്തി.…

നവകേരള സദസ്സിന്റെ സ൦ഘാടകസമിതി യോഗം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടന്നു

നാറാത്ത് 62 ബൂത്ത് നവകേരള സദസ്സിന്റെ സ൦ഘാടകസമിതി യോഗം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടന്നു, നാറാത്ത് പഞ്ചായത്ത് രണ്ടാം വാ൪ഡ്  മെബ൪ പി കെ ജയകുമാർ അധ്യക്ഷതയിൽ കുടുംബം ശ്രീ ചെയർപേഴ്സൺ ശ്രീമതി ഷീജ സ്വാഗതം പറഞ്ഞു, നാറാത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്…

സിനിമ-സീരിയല്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

സിനിമ-സീരിയല്‍ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.സിറ്റി ഓഫ് ഗോഡ്,മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.