• Thu. Sep 19th, 2024
Top Tags

കണ്ണൂര്‍ കിഴുത്തള്ളിയില്‍ ഐടിഐ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടിമരിച്ചു

Bynewsdesk

Oct 26, 2023

കണ്ണൂര്‍ കിഴുത്തള്ളി ഓവുപാലത്തിനു സമീപം ഐടിഐ വിദ്യാര്‍ഥി ട്രെയിൻ തട്ടി മരിച്ചു. തോട്ടട ഐടിഐയിലെ വയര്‍മാൻ ട്രേഡ് വിദ്യാര്‍ഥി ഉരുവച്ചാല്‍ ഗണപതി വിലാസം എല്‍പി സ്കൂളിനു സമീപത്തെ നസ്നി(20)യാണ് മരിച്ചത്.

ബുധനാഴ്ച് വൈകിട്ട് 5.30 നാണു സംഭവം. ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന നസ് നിയെ റെയില്‍പാളം മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവാസ് – നസ്റി ദമ്പതികളുടെ മകളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *