• Thu. Sep 19th, 2024
Top Tags

നെടുങ്കണ്ടത്ത് ബസ്സ് സ്റ്റാൻഡിനു സമീപത്തെ കുഴിയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ചു.

Bynewsdesk

Oct 28, 2023

ഇടുക്കി: നെടുങ്കണ്ടത്ത് ബസ്സ് സ്റ്റാൻഡിനു സമീപത്തെ കുഴിയില്‍നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടത്.

അബദ്ധത്തില്‍ കാല്‍വഴുതി വീണതാണെന്ന് പ്രാഥമികനിഗമനം.

ബസ്സ് സ്റ്റാൻഡിനു സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ തൂണ്‍ നിര്‍മിക്കുന്നതിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടത്. മുഖം വ്യക്തമല്ല. ഇന്നുരാവിലെ പെട്രോള്‍ വാങ്ങുന്നതിനായി കുപ്പി അന്വേഷിച്ച്‌ വന്നവരാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സംഭവ സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്‌ധര്‍ എത്തിയ ശേഷം മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഏകദേശം 45 വയസിലധികം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *