• Thu. Sep 19th, 2024
Top Tags

ബസുകളുടെ അമിത വേഗം; രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 35 കേസുകൾ

Bynewsdesk

Oct 28, 2023

കണ്ണൂർ : ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 35 കേസുകൾ റിപ്പോർട്ട് ചെയ്തു. ബസുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കൽ, സ്പീഡ് ഗവർണർ ഉപയോഗിക്കാതെ ഇരിക്കുക എന്നിവയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എംവിഡിയും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. കണ്ണൂരിലെ മൂന്ന് സബ് ഡിവിഷനുകളിൽ മാത്രമാണ് 35 നിയമ ലംഘനങ്ങൾ.

പരിശോധനയുടെ അടിസ്ഥാനത്തിൽ ബസുകൾക്ക് പിഴ ചുമത്തി. തലശ്ശേരി, കണ്ണൂർ, കൂത്തുപറമ്പ് ഡിവിഷനുകളിൽ മാത്രം ആണ് 35 നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധന രണ്ട് ദിവസം കൂടി തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *