• Sun. Sep 8th, 2024
Top Tags

ഇന്ന് പോളിയോ വാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജോനാസ് സാൽക്കിൻ്റെ ജന്മദിനം

Bynewsdesk

Oct 28, 2023

പോളണ്ടുകാരനായ ഒരു കുപ്പായ നിർമ്മാതാവിന്റെ മകനായി 1914 ഒക്ടോബർ 28 ന്യൂയോർക്കിലാണ് ജോനാസ് ജനിക്കുന്നത്. ന്യൂയോർക്കിൽ തന്നെയായിരുന്നു വിദ്യാഭ്യാസം മുഴുവൻ. ന്യൂയോർക്ക് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്നും വൈദ്യശാസ്ത്രബിരുദമെടുത്തശേഷം, മിഷിഗണിലെ പൊതുജനാരോഗ്യ സ്കൂളിൽ എപ്പിഡമോളജി (പകർച്ചരോഗ വിജ്ഞാനീയം) വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി. അവിടെ നിന്ന് പിറ്റ്സ്ബർഗ് സർവ്വകലാശാലയിൽ വൈറസ് ഗവേഷണ ലാബിൽ പ്രവർത്തിച്ചു. ആദ്യകാല ഗവേഷണങ്ങളെല്ലാം ഇൻഫ്ലുവൻസ വൈറസിനെക്കുറിച്ചായിരുന്നു. ഈ സമയത്താണ് പോളിയോ വൈറസിനെക്കുറിച്ച് ഗവേഷണം നടത്താൻ അവസരം ഉണ്ടായത്. പലയിനം പോളിയോവൈറസുകളെ തരംതിരിക്കലായിരുന്നു ലക്ഷ്യം. 1951 -ൽ ഈ പരിപാടി അവസാനിച്ചപ്പോൾ 3 തരം പോളിയോ വൈറസുകൾ ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് പോളിയോ വൈറസിനെതിരായ ശ്രമ വാക്സിനുണ്ടാക്കുവാനുള്ള സാൽക്ക് മുഴുകി.

ഫോർമാൽഡി ഹൈഡ് എന്ന രാസവസ്തു ഉപയോഗിച്ച് വൈറസ് ശരീരത്തിലേക്ക് കുത്തിവെച്ചാൽ പോലും ശരീരം വൈറസിനെതിരെ പ്രതിവസ്തുവിനെ ഉത്പാദിപ്പിക്കുന്നുവെന്ന് സാൽക്ക് കണ്ടെത്തി. അതായത് ഒരാളുടെ പോളിയോക്കെതിരായ പ്രതിരോധം തീർക്കണമെങ്കിൽ നിഷ്ക്രിയമായ വൈറസിനെ കുത്തിവെച്ചാൽ മതിയെന്ന് അദ്ദേഹം കണ്ടുപിടിച്ചു. മൃഗങ്ങളിലെ ഈ പരീക്ഷണം പോളിയോ ബാധയിൽ നിന്നും മുക്തരായ കുട്ടികളിലാണ് തുടർന്ന് നടത്തിയത്. അവരിൽ രോഗബാധ സമയത്ത് ഉത്പാദിപ്പിക്കപ്പെട്ട പ്രതിവസ്തുവിന്റെ അളവ് നിഷ്ക്രിയമാക്കിയ വൈറസിനെ കുത്തിവെച്ചപ്പോൾ കൂടി എന്ന് അദ്ദേഹം കണ്ടെത്തി. 1953 – ൽ ആരോഗ്യമുള്ളവരിൽ (ജോൺസ് സാൽക്കിന്റെ ഭാര്യയിലും മൂന്ന് മക്കളിലും ) ഈ വാക്സിൻ കുത്തിവെച്ച് വിജയകരമാണെന്ന് ബോദ്ധ്യപ്പെട്ടു. 1954 ഏപ്രിൽ 26 ന് വാക്സിൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ പിന്നീടൊരിക്കൽ പ്രയോഗിച്ചപ്പോൾ കുട്ടികളിൽ പലർക്കും പോളിയോ പിടിപെടുകയും വാക്സിൻ നിരോധിക്കുകയുമുണ്ടായി. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ വാക്സിൻ തയ്യാറാക്കിയ കമ്പനി, തിരക്കുമൂലം നിഷ്ക്രിയ വൈറസിനുപകരം സക്രിയ വൈറസിനെയാണ് വാക്സിനിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തുകയും തുടർന്ന് വാക്സിനുമേലുള്ള നിയന്ത്രണം നീക്കുകയും ഇന്ന് ലോകമെമ്പാടും വാക്സിനേഷന് വിധേയമാകുന്ന കുട്ടികളിൽ നിന്നും പോളിയോ ബാധയെന്ന മഹാവിപത്ത് ഒഴിഞ്ഞുനിൽക്കുകയും ചെയ്യുന്നു.

തുടർന്ന് സജീവമായ വൈറസിനെ ഉപയോഗിച്ചും വാക്സിനുണ്ടാക്കാമെന്ന് സാൽക്ക് തെളിയിച്ചു. ആ വാക്സിൻ കുത്തിവെയ്ക്കുന്നതിന് പകരം വായിലൂടെ നൽകുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സ്റ്റഡീസ് എന്ന സ്ഥാപനം അദ്ദേഹം ആരംഭിച്ചു. ജീവശാസ്ത്രത്തിന്റെ മാനുഷികവും തത്വശാസ്ത്രപരവുമായ വിവക്ഷകളിൽ ഏറെ തൽപരനായിരുന്നു സാൽക്ക് 1995 ജൂൺ 23 ന് അന്തരിച്ചു. തന്റെ വാക്സിൻ പേറ്റന്റ് ചെയ്യാൻ അദ്ദേഹം തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കുറഞ്ഞ ചെലവിൽ വാക്സിൻ ലോകത്ത് ലഭ്യമായതും ലോകത്ത് പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ പോളിയോ എന്ന മാരക രോഗബാധയിൽ നിന്നും വിമുക്തരായതും ….

Spread the love

Leave a Reply

Your email address will not be published. Required fields are marked *