• Sun. Sep 8th, 2024
Top Tags

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്ക്; പൊലീസിന് ജാഗ്രതാ നിര്‍ദേശം

Bynewsdesk

Oct 29, 2023

ളമശേരി സാമ്ര കന്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തത നല്‍കാതെ പൊലീസ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ സ്ഥലത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്കെത്തും. മന്ത്രിമാരായ വി എന്‍ വാസവന്‍, പി രാജീവ് എന്നിവരും സംഭവസ്ഥലത്തേക്ക് തിരിച്ചു. മാധ്യമങ്ങളെ അടക്കം ആശുപത്രിക്ക് ഉള്ളിലേക്കും കടത്തിവിടുന്നില്ല. സംസ്ഥാനത്തെ പൊതുപരിപാടികള്‍ക്ക് കര്‍ശന ജാഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പരിപാടികള്‍ക്കും സുരക്ഷയേര്‍പ്പെടുത്തി. ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *