• Thu. Sep 19th, 2024
Top Tags

Month: October 2023

  • Home
  • വയനാട്ടിൽ യുവാവിന്റെ മൃതദേഹം ക്വാറിയിൽ നിന്ന് കണ്ടെത്തി

വയനാട്ടിൽ യുവാവിന്റെ മൃതദേഹം ക്വാറിയിൽ നിന്ന് കണ്ടെത്തി

പുൽപ്പള്ളി: മരക്കടവിലാണ് യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തിയത്. മൂന്നുപാലം കടമ്പൂർ സ്വദേശി സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.പോലീസ് അന്വേഷ്ണം ആരംഭിച്ചു.

ഗ്രൗണ്ടിൻ്റെ പരിമിതികൾ മറികടന്ന് സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യന്മാരായി ജി.എച്ച് എസ് എസ് ഇരിക്കൂർ .

ഇരിക്കൂർ: കളിസ്ഥല പരിമിതികൾ മറികടന്ന് ഇരിക്കൂർ ഉപജില്ലയിലെ 19 സ്കൂളുകൾ പങ്കെടുത്ത സബ് ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. മടമ്പം മേരിലാൻ്റ് ഹൈസ്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു…

പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി

പേരാവൂർ :പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് ഇന്നലെ രാത്രി മോഷ്ടിക്കപ്പെട്ടത്. പേരാവൂർ പോലീസിൽ പരാതി നൽകി.

വി എസ്‌ അച്യുതാനന്ദന്‌ ഇന്നു നൂറുവയസ്സ്‌.

മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്‌ ഇന്നു നൂറുവയസ്സ്‌ . പുന്നപ്ര വയലാർ സമരത്തിലെ നായകൻ, പാർട്ടിയുടെ പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമ്മീ ഷൻ അധ്യക്ഷൻ,…

‘പതിവ് പ്രതി, ഇത്തവണ 465 പാക്കറ്റ് ഹാന്‍സ്’; ലത്തീഫ് വീണ്ടും പിടിയിൽ.

തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളടക്കം ലഹരി ഉത്പന്നങ്ങള്‍ വിൽപ്പന നടത്തുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  മുറ്റിച്ചൂര്‍ വലിയകത്ത് ലത്തീഫ് (50) ആണ് അറസ്റ്റിലായത്.   465 പാക്കറ്റ് ഹാന്‍സുമായാണ് വാടാനപ്പള്ളി പൊലീസ് ലത്തീഫിനെ പിടികൂടിയത്. ലഹരി ഉത്പന്നങ്ങള്‍ കടത്താനുപയോഗിച്ച സ്‌കൂട്ടറും…

സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ല; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ല എന്ന് മന്ത്രി ആന്റണി രാജു. ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31ആണ്. ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നതോടെ മത്സരയോട്ടം കുറയുമെന്നും ബസുകളുടെ നിയമ ലംഘനങ്ങൾ കുറയുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ…

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ്…

ദുബായിലെ ഗ്യാസ് സിലിണ്ടർ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

ദുബൈ: കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്നലെ…

ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന്…

ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി

ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങള്‍ അലങ്കരിക്കാന്‍ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ അലങ്കരിച്ച് വരുന്നത് മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.