• Thu. Sep 19th, 2024
Top Tags

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തുടക്കമായി

Bynewsdesk

Nov 1, 2023

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കം. കമല്‍ഹാസന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും. മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. കേരളീയം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി വി ശിവന്‍കുട്ടി സംസാരിച്ചു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാര്‍ഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *