• Thu. Sep 19th, 2024
Top Tags

കേരളീയം 2023: കേരളത്തിന് ഗിന്നസ് റെക്കോർഡ്, ‘നേട്ടം ഇക്കാര്യത്തിന്, ചരിത്രത്തിലാദ്യമെന്ന് ഗിന്നസ്’

Bynewsdesk

Nov 8, 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം 2023 പരിപാടിയുടെ ഭാഗമായി കേരളത്തിന് ഗിന്നസ് റെക്കോർഡ്. 67-ാം കേരളപ്പിറവി ആഘോഷവേളയില്‍ 67 വ്യത്യസ്ത ഭാഷകളില്‍ 67 പേര്‍ ഓണ്‍ലൈന്‍ വീഡിയോ മുഖേന കേരളപ്പിറവി ആശംസകള്‍ നേര്‍ന്നതിലൂടെയാണ് ഗിന്നസ് നേട്ടം സംസ്ഥാനം സ്വന്തമാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത്രയും പേര്‍ ഒന്നിച്ച് ഇത്രയും ഭാഷകളില്‍ ഒരേ സമയം ആശംസ നേരുന്ന ‘ഓണ്‍ലൈന്‍ വീഡിയോ റിലേ’ ചരിത്രത്തില്‍ ആദ്യമാണെന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഗിന്നസ് നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ്, കേരളീയം 2023 സമാപന ചടങ്ങില്‍ വച്ച് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയാണ് ഓണ്‍ലൈന്‍ വീഡിയോ റിലേ ആരംഭിക്കുന്നത്. തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളിലെ കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഭാഷകളില്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ജാപ്പനീസ്, മലയ്, സ്പാനിഷ്, റഷ്യന്‍ തുടങ്ങി ആഫ്രിക്കയിലെ പ്രാദേശിക ഭാഷകളില്‍ വരെയുള്ള കേരളപ്പിറവി ആശംസകളും നേട്ടത്തിനു കാരണമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *