• Thu. Sep 19th, 2024
Top Tags

ഒമാന്‍പൗരനെ കൊലപ്പെടുത്തിയ സംഭവം: പ്രവാസികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍.

Bynewsdesk

Nov 14, 2023

ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തില്‍ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വടക്കന്‍ അല്‍ ബത്തിന് പോലീസ് കമാന്‍ണ്ടിന്റെ നേതൃത്വത്തിലാണ് രണ്ട് ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

സമാനമായി കുറച്ചുനാളുകള്‍ക്കുമുന്‍പ് ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കൈയേറ്റം ചെയ്ത രണ്ടുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരു ഏഷ്യന്‍പൗരനെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് രണ്ടുപേരെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് അറസ്റ്റു ചെയ്തുവെന്ന് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *