• Thu. Sep 19th, 2024
Top Tags

തിരൂരിൽ ചീറിപാഞ്ഞ വന്ദേഭാരതിനു മുന്നിലൂടെ പാളം മുറിച്ചുകടന്നത് ഒറ്റപ്പാലം സ്വദേശിയെന്ന് ആ‍ർപിഎഫ് നിഗമനം.

Bynewsdesk

Nov 14, 2023

മലപ്പുറം തിരൂർ റെയിൽവേസ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനെത്തുന്ന സമയത്ത് പാളം മുറിച്ചുകടന്നയാളെ കണ്ടെത്താൻ ആർ പി എഫ് അന്വേഷണം ഊർജ്ജിതമാക്കി. ചീറിപ്പായുന്ന വന്ദേഭാരതിനു മുന്നിലൂടെ പാളം മുറിച്ചുകടന്ന വയോധികനെ തിരിച്ചറിയാനായി ആർ പി എഫ് ലോക്കൽപോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. റെയിൽവേസ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച ആ‌ർ പി എഫ് വിശദമായ പരിശോധനയും നടത്തി. വയോധികൻ ഒറ്റപ്പാലംസ്വദേശിയാണെന്നാണ് ആർ പി എഫിന്‍റെ നിഗമനം. ഈ സി സി ടി വി ദൃശ്യങ്ങൾ ആ‌ർ പി എഫ്, പോലീസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്ന് ആർ പി എഫ് അറിയിച്ചിരുന്നു. ആർ പി എഫിനൊപ്പം ലോക്കൽപോലീസും രംഗത്തെത്തിയതോടെ എത്രയും വേഗം ആളെ കണ്ടെത്താമെന്നാണ് പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *