• Thu. Sep 19th, 2024
Top Tags

രാത്രിയിലും ഏറ്റുമുട്ടല്‍, കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു

Bynewsdesk

Nov 14, 2023

കണ്ണൂർ: കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു. രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നതായിട്ടാണ് സൂചന.വെടിശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

അതേസമയം, മാവോയിസ്റ്റ് ആക്രമണം സ്ഥിരീകരിച്ച്‌ പൊലീസ്. ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണ് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് സംഘം വെടിയുതിര്‍ത്തത്. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്ത് വെച്ചാണ് വെടിവയ്പ്പ് നടന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *