• Sun. Sep 8th, 2024
Top Tags

‘തീവണ്ടി ഡ്രൈവർമാർക്കും’ ഇനി എഐ പിഴ; കോട്ടുവായിട്ടാലും ഫൈൻ അടയ്ക്കണം.

Bynewsdesk

Nov 15, 2023

തീവണ്ടി ഡ്രൈവർമാർക്കും ഇനി എഐയുടെ പിഴ. ഉറക്കം തൂങ്ങുന്ന ഡ്രൈവർമാരെ കണ്ടെത്താൻ എഐ സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. തീവണ്ടിയോടിക്കുമ്പോൾ ഇനി കോട്ടുവായിടുന്നതും ഉറക്കം തൂങ്ങുന്നതും എഐയിൽ പതിഞ്ഞാൽ അലാറം മുഴങ്ങുന്ന തരത്തിലാണ് സംവിധാനം.

ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനിൽ സ്ഥാപിക്കുന്നത്. ദക്ഷിണ-മധ്യ റെയിൽവേ വിജയവാഡ ഡിവിഷനിലെ ട്രെയിനുകളിൽ എഐ സംവിധാനം പ്രവർത്തിച്ചുതുടങ്ങി. എല്ലാ മേഖലകളിലും ഇത് വ്യാപിപ്പിക്കാനാണ് റയിൽവെയുടെ തീരുമാനം. എഐ സാങ്കേതികവിദ്യയുടെ വരവോടെ ട്രെയിൻ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *