• Thu. Sep 19th, 2024
Top Tags

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം.

Bynewsdesk

Nov 16, 2023

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനിടെ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ മഴ സാധ്യത തുടരുമെന്നാണ് വ്യക്തമാകുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും കൂടുതൽ മഴയ്ക്കു സാധ്യത. വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ അടുത്ത അഞ്ചുദിവസവും സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോഅലർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *