• Sun. Sep 8th, 2024
Top Tags

ഒരുമാസത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. വീട്ടുമാലിന്യം കളയാനെത്തിയ ആളെ പിടികൂടി പിഴ ഈടാക്കി.

Bynewsdesk

Nov 16, 2023

കണ്ണൂർ: ഒരുമാസത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. ആദ്യദിവസംതന്നെ ഇന്നലെ രാത്രി 11ന് രാജീവ്‌ഗാന്ധി റോഡിൽ അഴീക്കോടുസ്വദേശി റഹീസ് പി ടി പിയുടെ വീട്ടുമാലിന്യം കളയാനെത്തിയ  സ്കൂട്ടർ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി പിഴയിടാക്കി. ക്ലീൻ സിറ്റി മാനേജർ ചുമതലയുള്ള എൻ. ഡി. അജിത്ത്‌, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി അനുഷ്ക, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ഹംസ, സന്തോഷ് തുളസി മന്ദിരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മേയർ അഡ്വഃ ടി ഒ മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പി. രാജേഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു. സി. കുഞ്ഞപ്പൻ എന്നിവർ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *