• Sun. Sep 8th, 2024
Top Tags

തടിക്കടവ് സ്കൂളിൽ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുങ്ങി

Bynewsdesk

Nov 22, 2023

തടിക്കടവ് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ സീഡ് വിദ്യാർഥികൾ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുക്കി. കിലുക്കി, ചെണ്ടുമല്ലി, പൂന്തോട്ടത്തിൽ പത്തുമണിയുടെ വിവിധ ഇനങ്ങൾ, വാടാമല്ലി, നാട്ടുസൂര്യകാന്തി, ചെത്തി, റോസ്, ചെമ്പരത്തി എന്നിവയുൾപ്പെടെ ഒട്ടേറെ ചെടികൾ പൂത്തുനിൽക്കുകയാണ്.

പലതരത്തിലുള്ള പൂമ്പാറ്റകളും പൂന്തോട്ടത്തിൽ എത്തുന്നുണ്ട്.

കെ. അക്ഷയ്, പി.വി. അനാമിക, ആശിഷ് ആന്റണി, നജ ഫാത്തിമ, നിദ ഫാത്തിമ, സി.ആർ. റിസ, ജിസ്ന, ഐവിൻ ജോഷി, ദിൽജിത്ത് ദിലീപ് എന്നിരാണ് പൂന്തോട്ടം പരിചരിക്കുന്നത്. സീഡ് കോ-ഓർഡിനേറ്റർ എൻ. ബിജുമോൻ നേതൃത്വം നൽകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *