• Sun. Sep 8th, 2024
Top Tags

ഹാക്കർമാരെ തടയും, നെറ്റ്വർക്ക് പ്രശ്നങ്ങൾ കുറവ്; നിരവധി ​ഗുണങ്ങളാണ് ഇ-സിമ്മിന്, വളരെ എളുപ്പത്തിൽ സ്വന്തമാക്കാം

Bynewsdesk

Nov 24, 2023

ചുരുങ്ങിയ അളവിൽ ഉപയോക്താക്കൾ മാത്രം ഉപയോ​ഗിക്കുന്ന സിമ്മുകളാണ് ഇ-സിം (eSIM). സാധാരണ സിം കാർഡുകൾക്ക് ഇല്ലാത്ത പല സവിശേഷതകളും ഇ-സിമ്മുകൾക്ക് ഉണ്ടായിരിക്കുന്നതാണ്. ഒരു വേർച്വൽ സിം എന്ന രീതിയിലാണ് ഈ സിം പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മറ്റ് ഉപകരണങ്ങളിലുമെല്ലാം ഇ-സിം ഉപയോ​ഗിക്കാവുന്നതാണ്.

എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌ സിം എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. ഫോണിൽ നൽകിയിരിക്കുന്ന ഒരു പ്രത്യേക ചിപ്പ് വഴിയാണ് ഇതിൽ സിം പ്രവർത്തിക്കുന്നത്. സാധാരണ സിം കാർഡുകളേക്കാൾ സുരക്ഷിതമാണ് ഇ-സിം എന്നാണ് ​ഗവേഷകർ പറയുന്നത്. ഐഫോൺ 14 സീരീസ് മുതലാണ് ഇന്ത്യയിൽ ഇ-സിം ശ്രദ്ധേയമായത്. വരും നാളുകളിൽ ഇ-സിം കൂടുതൽ സ്മാർട്ട് ഫോണുകളിൽ ഫീച്ചർ ചെയ്തേക്കാം എന്നും പ്രതീക്ഷിക്കുന്നുണ്ട്.

സാധാരണ സിമ്മുകളെ അപേക്ഷിച്ച് ഇ-സിമ്മിന്റെ പ്രധാന ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. മികച്ച ഫിസിക്കൽ സെക്യൂരിറ്റി തന്നെ ഇ-സിമ്മുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

മറ്റ് സിമ്മുകൾ നീക്കം ചെയ്യുന്നത് പോലെ ഇ-സിമ്മുകൾ നീക്കം ചെയ്യാൻ സാധിക്കുന്നതല്ല. ആയതിനാൽ തന്നനെ മറ്റുള്ളവർ മോഷ്ടിക്കുമോ, ദുരുപയോ​ഗം ചെയ്യുമോ എന്ന രീതിയിലുള്ള ഭയവും ഉപയോക്താക്കൾക്ക് വേണ്ട. എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് ഇവ കൂടുതൽ സുരക്ഷിതത്വം നൽകുന്നു എന്നത്.

നിരവധി എൻക്രിപ്ഷൻ സംവിധാനങ്ങൾ ഇതിൽ നൽകിയിരിക്കുന്നതിനാൽ ഹാക്കർമാരിൽ നിന്നും മറ്റ് സൈബർ കുറ്റവാളികളിൽ നിന്നും ഇ-സിം കൂടുതൽ സുരക്ഷ വാ​ഗ്ദാനം ചെയ്യുന്നു. റിമോട്ട് മാനേജ്‌മെന്റും കൺട്രോളും ഇ-സിമ്മിന് അവകാശപ്പെടാനുള്ള ഒരു ഫീച്ചർ ആണ്. ഓട്ടോമാറ്റിക്ക് ആയി തന്നെ സുരക്ഷിതമായ അപ്‌ഡേറ്റുകളും ആക്റ്റിവേഷനുകളും ഇ-സിം അനുവദിക്കുന്നുണ്ട്. ആയതിനാൽ തന്നെ മറ്റ് സിമ്മുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇ-സിം കൂടുതൽ സുരക്ഷ വാ​ഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ വ്യക്തിപരമായി വിരങ്ങൾ ഹാക്കർമാരുടെ കൈയ്യിൽ ലഭിച്ചാൽ നിങ്ങൾ ഉപയോ​ഗിക്കുന്ന സിമ്മുകളുടെ ഡൂപ്ലിക്കേറ്റ് വളരെ എളുപ്പത്തിൽ ഇവർക്ക് സംഘടിപ്പിക്കാവുന്നതാണ്. ഇതുവഴി നിങ്ങളുടെ ബാങ്ക് ഒടിപികൾ കവർന്നെടുത്ത് നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവൻ ഇവർ കൈക്കലാക്കും എന്നാൽ ഇ-സിമ്മുകളുടെ ഡുപ്ലിക്കേറ്റ് അത്ര എളുപ്പത്തിൽ സംഘടിപ്പിക്കാൻ സാധിക്കുന്നതല്ല. ഉപയോക്താക്കളുടെ വിവരങ്ങൾ എല്ലാം തന്നെ ഇത് സുരക്ഷിതമായി സൂക്ഷിക്കുന്നതായിരിക്കും. ഇത് ഉപയോക്താക്കൾക്ക് വലിയ രീതിയിൽ ​ഗുണം ചെയ്യും.

നെറ്റ്വർക്ക് പ്രശ്നങ്ങൾ വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് ഇ-സിമ്മിന്റെ മറ്റൊരു ​ഗുണം. നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ വേണ്ടി മാത്രം നിരവധി സാങ്കേതിക വിദ്യതകളാണ് ഇതിൽ നൽകിയിരിക്കുന്നത്. മാത്രമല്ല നിരവധി ഫീച്ചറുകൾ എത്തുന്നതോടെ ഓട്ടോമാറ്റിക്ക് ആയി തന്നെ ഇത് അപ്ഡേറ്റ് ആകുന്നതാണ്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും ഫീച്ചറുകളും സമ്മാനിക്കുന്നതാണ്. ഇത്തരത്തിൽ നിരവധി ഫീച്ചറുകളാണ് ഇ-സിമ്മുകൾ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നത്. നിങ്ങൾ ഉപയോ​ഗിക്കുന്ന സിമ്മും ഇപ്പോൾ ഇ-സിമ്മുകളാക്കി മാറ്റാനും സാധിക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *