• Sun. Sep 8th, 2024
Top Tags

Month: November 2023

  • Home
  • ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്: ഇന്ന് മുതൽ പിഴ

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്: ഇന്ന് മുതൽ പിഴ

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കുംമുൻസീറ്റിൽയാത്രചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ. ക്യാമറ മുഖേന പിഴചുമത്തും.ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ…

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ

100% സാക്ഷരത, ആരോഗ്യരംഗത്തെ വിപ്ലവാത്മക പുരോഗതി തുടങ്ങി കേരളം കൈവരിച്ച നേട്ടങ്ങൾ നിരവധി കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. കേരളസംസ്ഥാനം നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ് ഇന്ത്യക്ക്…

പാചകവാതകത്തിന് വീണ്ടും വില വർദ്ധിപ്പിച്ചു

പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 101.50 രൂപയാണ് വര്‍ധിപ്പിച്ചത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറില്‍…

അപ്രതീക്ഷിത മഴയിലും കാറ്റിലും കുലച്ച നേന്ത്രവാഴകൾ നശിച്ചു

ഇരിട്ടി: കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും വിളമനയിൽ നേന്ത്രവാഴത്തോട്ടം നശിച്ചു. കരിവണ്ണൂരിലെ കർഷകരായ സി.കെ. നിഷാന്ത്, കെ. ചന്ദ്രൻ, രമേശൻ കൊക്കൂറ എന്നിവരുടെ കുലച്ച വാഴകളാണ് നശിച്ചത്. നിഷാന്തും ചന്ദ്രനും ചേർന്ന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത നൂറിലേറെ വാഴകളും…

ഇന്ത്യൻ ഓയിലിൽ 1720 അപ്രന്റിസ്; ഐ.ടി.ഐ, ഡിപ്ലോമ, ബിരുദധാരികള്‍ക്ക് അവസരം

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറീസ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 1720 ഒഴിവുണ്ട്. ഗുവാഹാട്ടി, ബറൗണി, ഗുജറാത്ത്, ഹാൽദിയ, മഥുര, പാനിപ്പത്ത്, ദിഗ്‌ബോയ്, ബംഗായ്ഗാവ്, പാരദീപ് സ്ഥലങ്ങളിലെ റിഫൈനറികളിൽ ആണ് അവസരം. ഐടിഐക്കാർക്കും ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. ▫️ട്രേഡ് അപ്രന്റിസ് (കെമിക്കൽ) ഒഴിവ്…

അനധികൃത വയറിംഗുകാരെ പൂട്ടാൻ നടപടികളുമായി വൈദ്യുത വകുപ്പ്

ലൈസൻസില്ലാതെ ഇലക്ട്രിക് ജോലികൾ ചെയ്യുന്നവരെ പൂട്ടാൻ നടപടികളുമായി വൈദ്യുത വകുപ്പ്. അനധികൃത വൈദ്യുത – വയറിംഗ് ജോലികൾ ചെയ്യുന്നവരെ തടയുന്നതിനായി ജില്ലാതല സമിതിയുടെ ആദ്യ യോഗം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചേർന്നു. വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതവും…

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളില്‍ 2017 മുതല്‍ 2023 വരെ കെ ടെറ്റ് പരീക്ഷ വിജയിച്ച് ഓഗസ്റ്റ് 31ന് മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ ഒന്ന് മുതല്‍ 30 വരെ…

മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ ആശംസ: ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ…

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍, തലസ്ഥാനത്താകെ ഉത്സവമയം, കേരളീയത്തിന് ഇന്ന് തുടക്കം

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കേരളീയം ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും.തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ…