• Sun. Sep 8th, 2024
Top Tags

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

Bynewsdesk

Dec 8, 2023

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാര്‍ച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങില്‍, കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുമതി നല്‍കുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറയുന്നു.

ചില്ലറ വിപണിയില്‍ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് നിലവില്‍ സവാളയുടെ വ്യാപാരം നടക്കുന്നത്. വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി 2023 ഡിസംബര്‍ 31 വരെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു.

പിന്നീട് ഒക്ടോബര്‍ 29 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതിക്കായി ഒരു ടണ്ണിന് 800 ഡോളര്‍ എന്ന മിനിമം കയറ്റുമതി വിലയായി നിശ്ചയിക്കുകയായിരുന്നു.

എന്നാല്‍, ‘ബാംഗ്ലൂര്‍ റോസ് സവാളയെ കയറ്റുമതി തീരുവയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. കര്‍ണാടകയിലെ ബംഗളൂരുവിലും പരിസരത്തും വളരുന്ന സവാള ഇനമാണ് ബാംഗ്ലൂര്‍ റോസ് സവാള. ഇതിന് 2015-ല്‍ ഭൂമിശാസ്ത്രപരമായ സൂചിക ടാഗ് ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *