മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അധിക സര്‍വീസ് ഇന്നു മുതല്‍ തുടങ്ങും.
പുലര്‍ച്ചെ 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.05-ന് ബെംഗളൂരുവിലെത്തും. തിരികെയുള്ള സര്‍വീസ് ഉച്ചയ്ക്ക് 3.30-ന് പുറപ്പെട്ട് 4.30-ന് കണ്ണൂരിലെത്തും. വ്യാഴാഴ്ചകളില്‍ മാത്രമാണ് സര്‍വീസ്. എയര്‍ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നടത്തുന്ന പ്രതിദിന സര്‍വീസിന് പുറമേയാണിത്.
ഇതോടെ കണ്ണൂര്‍-ബെംഗളൂരു സെക്ടറില്‍ വ്യാഴാഴ്ചകളില്‍ അഞ്ചു സര്‍വീസുകളാകും. ഇൻഡിഗോ എയര്‍ലൈൻസ് ബെംഗളൂരുവിലേക്ക് മൂന്ന് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ളത് ബെംഗളൂരുവിലേക്കാണ്.