• Thu. Jul 25th, 2024
Top Tags

Month: January 2024

  • Home
  • രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്; 15 പ്രതികള്‍ക്കും വധശിക്ഷ

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്; 15 പ്രതികള്‍ക്കും വധശിക്ഷ

ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം…

ഭീമന്‍ ഗ്രഹമെങ്കിലും അതീവ സുന്ദരന്‍; വ്യാഴത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

രാത്രിയിലെ തെളിഞ്ഞ ആകാശത്ത് അതിവിദൂരതയിലെ ചെറിയൊരു വെളിച്ചം ചൂണ്ടിക്കാണിച്ച് അതാണ് വ്യാഴം എന്ന് ചെറുപ്പത്തില്‍ നമ്മളോട് ആരെങ്കിലുമൊക്കെ പറഞ്ഞു കാണും. സൌര്യയൂഥത്തില്‍ ഭൂമിയില്‍ നിന്നും അനേകകോടി കിലോമീറ്റര്‍ ദൂരെ, ഭൂമിയേക്കാള്‍ വലിയ ഒരു ഗ്രഹം, വ്യാഴം. ഇന്ന് ആ വ്യാഴത്തിന്‍റെ അതിമനോഹര…

പറമ്പിക്കുളത്ത് 11 പുതിയ അതിഥികള്‍; പക്ഷികള്‍, തുമ്പികള്‍, ചിത്രശലഭങ്ങള്‍ വൈവിധ്യങ്ങളില്‍ വര്‍ദ്ധനവ്

പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ലാത്ത 11 ഇനം വ്യത്യസ്ഥ ജീവി വർഗങ്ങളുടെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. കടുവാ സങ്കേതത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന ജന്തു സർവ്വേയിൽ മൂന്ന്‌ പക്ഷികൾ, നാല് ചിത്രശലഭങ്ങൾ, നാല് തുമ്പികള്‍ എന്നിവയെയാണ്…

കെഎസ്ആര്‍ടിസിയില്‍ വമ്പന്‍ പരിഷ്‌കാരത്തിന് പദ്ധതിയുമായി ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാല്‍ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായി ചര്‍ച്ചക്കെത്തിയ തൊഴിലാളി…

3 കേസുകളില്‍ കൂടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ കൂടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലില്‍ വച്ച് കന്റോണ്‍മെന്റ് പൊലീസാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളില്‍ റിമാന്‍ഡ് ചെയ്യാന്‍ രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അനുമതിയില്ലാത്ത…

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും

മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്ന് പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15 ന് വൈകിട്ട് സന്നിധാനത്ത് എത്തും. പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടര്‍ന്ന് വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കൊട്ടാരത്തിലും…

മകരവിളക്ക്;സന്നിധാനത്ത് സുരക്ഷ ശക്തമാക്കി

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാര്‍ക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോര്‍ഡ് നിയോഗിച്ചു. മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയവര്‍ സന്നിധാനത്ത് ടെന്റുകള്‍ കെട്ടി താമസം തുടങ്ങി. സന്നിധാനത്ത്…

മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടക്കുന്ന സിനഡില്‍ സഭാ വിഷയങ്ങള്‍ ചര്‍ച്ചയാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ…

അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിന് കണ്ണൂരില്‍ താമസിക്കാന്‍ സഹായം നല്‍കിയവരെ തേടി എന്‍ ഐ എ

തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എട്ടുവര്‍ഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളില്‍ താമസിച്ചു. ഇളയകുട്ടിയുടെ ജനന സര്‍ട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാന്‍ എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു…

കൂട്ടുപുഴ വളവുപാറ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി :കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിനുസമീപം പുഴയിൽ കാണാതായ ഉളിക്കൽസ്വദേശി പനയിൽ അമലിന്റെ മൃതദേഹം കണ്ടെത്തി. ഇരിട്ടി അഗ്നിരക്ഷാനിലയത്തിലെ സ്കൂബാഡൈവ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. ഇരിട്ടിനിലയത്തിലെ ഡൈവർമാരായ…