• Thu. Sep 19th, 2024
Top Tags

ഒരു വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടികൂടിയത് 191 കോടി രൂപയുടെ സ്വര്‍ണ്ണം

Bynewsdesk

Jan 2, 2024

മലപ്പുറം: ഒരു വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടികൂടിയത് 191 കോടി രൂപയുടെ സ്വര്‍ണ്ണം. 270 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നും 32 കിലോയിലധികം സ്വര്‍ണ്ണം പൊലീസും പിടികൂടി.

കരിപ്പൂര്‍ വഴി ഒഴുകുന്ന സ്വര്‍ണ്ണത്തിന് കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസിന്‍റേയും പൊലീസിന്‍റേയും കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടിച്ചത് 303 കിലോ ഗ്രാം സ്വര്‍ണ്ണം. 191 കോടി രൂപ യാണ് ഇതിന്‍റെ മൂല്യം. ഇതില്‍ 19.22 കോടി രൂപയുടെ സ്വര്‍ണ്ണം പൊലീസാണ് പിടികൂടിയത്.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വര്‍ണ്ണമാണ് പോലീസ് പിടികൂടുന്നത്. ഈ സ്വര്‍ണ്ണം എവിടേക്കെത്തുന്നുവെന്നതടക്കമുള്ള കാര്യങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം. സി ഐ എസ് എഫ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെയുള്ള സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയതും പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്‍റന്‍റ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇയാള്‍ക്കെതിരായ കേസ് വിജിലന്‍സ് കൈമാറാനുള്ള നീക്കത്തിലാണ് പൊലീസ്. ഓരോ തവണ പിടിവീഴുമ്പോഴും സ്വര്‍ണ്ണക്കടത്തില്‍ പുതിയ രീതികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കടത്തുസംഘങ്ങള്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *