• Sun. Sep 8th, 2024
Top Tags

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും

Bynewsdesk

Jan 13, 2024

മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്ന് പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15 ന് വൈകിട്ട് സന്നിധാനത്ത് എത്തും. പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടര്‍ന്ന് വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകള്‍ ഉണ്ടാകില്ല. രാജപ്രതിനിധിയും ഇക്കുറി ഘോഷയാത്രയെ അനുഗമിക്കില്ല.
ശബരിമല മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ഇടുക്കിയിലും അവസാന ഘട്ടത്തിലെത്തി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വള്ളക്കടവ് ചെക്ക്‌പോസ്‌റ് വഴിയും ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒരുക്കങ്ങള്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ അവലോകനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *