• Sat. Jul 27th, 2024
Top Tags

Month: March 2024

  • Home
  • കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്.…

ഹൃദയാഘാതം; റിയാദില്‍ മലയാളി നഴ്‌സ് മരിച്ചു

റിയാദില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പിറവം സ്വദേശിനി ധന്യ രാജന്‍ ആണ് മരണമടഞ്ഞത്. 35 വയസായിരുന്നു. റിയാദിലെസ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റെര്‍ ആശുപത്രിയിലെ നേഴ്‌സ് ആണ്.

മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരെയാണ് തീയതി നീട്ടി നല്‍കിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലെ അവധിക്ക് ശേഷം ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം. സാങ്കേതിക…

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്…

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു. വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്.ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്.

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കും

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് 6വയസ് വേണമെന്ന കേന്ദ്രനയം അടുത്ത അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന് നാഷനൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് ഭാരവാഹികൾ.; 6 വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനം നൽകാൻ മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാമെന്നും ധാരണയായിട്ടുണ്ട്. ഒന്നാം ക്ലാസ് പ്രവേശനം…

ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സ്പ്രിങ്‌വാലി സ്വദേശി എംആർ രാജീവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാജീവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ വയറിനാണ് കുത്തേറ്റത്.

കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും

കണ്ണൂർ: രാജ്യാന്തര വിമാന താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നൽകി. ഇതോടെ ആഭ്യന്തര-രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ ഒന്ന് മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുക. യാത്രാനിരക്കിനൊപ്പം ടിക്കറ്റിൽ ഉൾപ്പെടുത്തി ഈടാക്കുന്ന…

വായ്പകൾക്ക് ഏപ്രിൽ 1 മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം

വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല. ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ വായ്‌പകളുടെ,…

പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബിന്റെ ഭാര്യ റൗഫീന അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്ര കൊലപാതക കേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീന അറസ്റ്റിലായത്. റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം വിറ്റ് കിട്ടിയ 1.43 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. തിരിച്ചറിയൽ പരേഡിൽ പ്രതി മുജീബിനെ സാക്ഷി തിരിച്ചറിഞ്ഞു.…