• Sun. Sep 8th, 2024
Top Tags

ക്ഷേമപെൻഷൻ വിതരണം 15 മുതൽ

Bynewsdesk

Mar 12, 2024

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ്റെ ഒരു ഗഡു വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. മസ്റ്ററിങ് നടത്തിയ എല്ലാവർക്കും പെൻഷൻ ലഭിക്കും. ബാങ്ക് അക്കൗണ്ട് നൽകിയവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾവഴി വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രിൽ മുതൽ അതതു മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാല ഗോപാൽ അറിയിച്ചു.

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുകയാണ്. നികുതി വിഹിതവും മറ്റു വരുമാനങ്ങളും നിഷേധിച്ചും അർഹതപ്പെട്ട വിഹിതം കടമെടുക്കാൻ അനുവദിക്കാതെയുമാണ് ദ്രോഹനടപടികൾ. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ ഹർജി നൽകിയതിൻ്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാവുന്ന വായ്പയ്ക്കും കേന്ദ്രം തടസ്സമുണ്ടാക്കി. എന്നിട്ടും ക്ഷേമപെൻഷൻ വിതരണമടക്കം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന നടപടികളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്ന് മന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *