• Sat. Jul 27th, 2024
Top Tags

ഫേസ്ബുക്കിൽ 5000 രൂപയുടെ സമ്മാനം നൽകുന്നുണ്ടെന്ന വ്യാജ പരസ്യം ; ചക്കരക്കൽ സ്വദേശിക്ക് പണം നഷ്ടമായി

Bynewsdesk

Mar 12, 2024

ഫേസ്ബുക്കിൽ 5000 രൂപ സമ്മാനം ലഭിക്കുമെന്ന വ്യാജപരസ്യം കണ്ട് വിശ്വസിച്ച് പരസ്യത്തിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെത്തുടർന്ന് ചക്കരക്കൽ സ്വദേശിക്ക് 7,876 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടു. തട്ടിപ്പുകാർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിലൂടെ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ എല്ലാം തട്ടിപ്പുകാരുടെ കൈകളിലെത്തും. പിന്നെ അത് ഉപയോഗിച്ച് അവർ നമ്മുടെ അക്കൗണ്ടിൽ പ്രവേക്കുന്നതിനായി ഒ ടി പിആവശ്യപ്പെടും. അതോടെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നത്.

മറ്റുള്ളവര്‍ക്ക് അക്കൗണ്ടില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി കൊടുക്കുന്ന രീതിയിലുള്ള യാതൊരു വിധ വിവരങ്ങളും കൈമാറരുത്. പാസ് വേര്‍ഡ്, ഒടിപി, സി വി വി നമ്പര്‍, കാര്‍ഡ് നമ്പര്‍ തുടങ്ങിയവ ഒരു കാരണവശാലും മറ്റൊരാൾക്ക്‌ കൈമാറരുത്.ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കുക.

ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in എന്ന പോര്‍ട്ടലിലൂടെയൊ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രമിക്കുക

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *