• Thu. Sep 19th, 2024
Top Tags

പിറ്റ്ബുള്‍, റോട്ട്വീലര്‍ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചു

Bynewsdesk

Mar 13, 2024

പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.

ഈ വിഭാഗത്തില്‍ പെട്ട നായകള്‍ക്ക് ലൈസെന്‍സ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കരുത് എന്ന് നിര്‍ദേശിച്ച്‌ കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കി. മനുഷ്യ ജീവന് അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

അപകടകാരികള്‍ ആയ നായകളെ നിരോധിക്കണം എന്ന് ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പിറ്റ്ബുള്‍ ടെറിയേര്‍സ് , അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍, ജാപ്പനീസ് ടോസ, ബാന്‍ഡോഗ്, നിയപോളിറ്റന്‍ മാസ്റ്റിഫ്, വോള്‍ഫ് ഡോഗ്, ബോര്‍ബോല്‍, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിന്‍ കോര്‍സൊ, ഡോഗോ അര്ജന്റിനോ, ടെറിയേര്‍സ്, തുടങ്ങി ഇരുപതില്‍ അധികം വിഭാഗത്തില്‍ പെട്ട നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും ആണ് കേന്ദ്രം വിലക്കിയത്. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.

പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്‌സ്, റോട്ട്വീലര്‍, ടെറിയര്‍, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ എന്നിവയും ബാന്‍ഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയില്‍ ഉള്‍പ്പടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *