• Thu. Sep 19th, 2024
Top Tags

Month: March 2024

  • Home
  • ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന പുതുച്ചേരി ലോക്സഭ തെരഞ്ഞെടുപ്പിന് മാഹിയില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ മാഹിയുടെ അതിർത്തിയില്‍ ചെക്ക് പോസ്റ്റുകള്‍ തുറന്നു. കോഴിക്കോട് ജില്ലയുടെ അതിർത്തിയായ പൂഴിത്തലയും കണ്ണൂർ ജില്ലയുടെ അതിർത്തികളായ മാഹിപ്പാലം, പാറാല്‍, ചൊക്ലി,…

വോട്ട് ചെയ്യാൻ 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യുഡിഐഡി, സർവീസ് തിരിച്ചറിയല്‍ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്ക്,…

സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില

സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ് അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ…

ഞായറാഴ്ചയാണെങ്കിലും മാർച്ച് 31ന് ബാങ്കുകള്‍ തുറക്കും, കാരണമിതാണ്

സര്‍ക്കാര്‍ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർബിഐയുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിര്‍ദേശം ബാധകമാവുക. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം. 2023, 2024…

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ്…

നിരോധനാജ്ഞ നീട്ടി

കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കേളകം പഞ്ചായത്തിലെ ആറാം വാര്‍ഡ് അടക്കാത്തോട് ടൗണ്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. കടുവയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സെഷന്‍ 144 വകുപ്പ് പ്രകാരം മാര്‍ച്ച് 21നു വൈകിട്ട് അഞ്ചുമണി വരെയാണ് നിരോധനാജ്ഞ…

അർഹരായ മുഴുവൻ വിദ്യാർഥികൾക്കും വോട്ട്;ആദ്യ ജില്ലയാകാൻ കണ്ണൂർ

കണ്ണൂർ: അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സമ്പൂർണ രജിസ്‌ട്രേഷൻ ഉറപ്പാക്കാൻ ജില്ലയിൽ പ്രത്യേക കാമ്പയിൻ. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ. അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ് നോഡൽ ഓഫീസറായ…

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ തീയതി ആയതായി മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതലാണ് ആരംഭിക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്ക്. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന്…

കേരളം കാത്തുകാത്തിരുന്ന വേനൽ മഴ ഇതാ എത്തുന്നു, 12 ജില്ലയിൽ വരെ മഴ അറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ…

ഹൈടെക്കായി മാറുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രി, മാമോഗ്രാം, ഡയാലിസിസ് യൂനിറ്റുകള്‍ ഒരുങ്ങുന്നു

കണ്ണൂര്‍ ജില്ലയിലെ സാധാരണക്കാരന്റെ ആശ്രയമായ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇനി ശുദ്ധ ജലം ലഭ്യമാകും. ഇതിനൊപ്പം രക്ത ശുചീകരണത്തിനുളള ഡയാലിലസസ് യൂനിറ്റ് കൂടുതല്‍ മെച്ചപ്പെടും. ഇതു കൂടാതെ മാമോഗ്രാം സെന്ററിനും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലാ ആശുപത്രി വന്‍കിട സ്വകാര്യ ആശുപത്രിയെക്കാള്‍ കിടപിടിക്കുന്നതായി…