കണ്ണൂർ പൊലീസപരേഡ്
ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കുന്നു. എട്ടു കോടി രൂപ ചെലവിൽ മൾട്ടിപർ പ്പസ് സ്റ്റേഡിയമാണ് നിർമിക്കുന്നത്. പുൽത്തകിടിയുള്ള ഫുട് ബോൾ കോർട്ടിന് ചുറ്റുമാണ് 400 മീറ്റർ സിന്തിറ്റിക് ട്രാക്ക്
പണിയുക. വോളിബോൾ, ബാസ്‌കറ്റ് ബോൾ ഉൾപ്പെടെയുള്ള ഇൻ ഡോർ സ്റ്റേഡിയവും ഇതിൻ്റെ ഭാഗമായി നിർമിക്കും. ആഭ്യന്തര വകുപ്പിനാണ് നിർമാണച്ചുമതല. ഹൈദരാബാദിലെ ഗ്രേറ്റ് സ്പോർട്‌സ് ടെക് ലിമിറ്റഡാണ് നിർമാണക്കരാർ ഏറ്റെടുത്തത്.
തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയവും
നിർമിച്ചത് ഈ കമ്പനിയാണ്. കേരളപ്പിറവിദിനമായ നവംബർ ഒന്നിന് സ്‌റ്റേഡിയം
ഉദ്ഘാടനത്തിന് സജ്ജമാകും. സംസ്ഥാന സ്‌കൂൾ കായിക മേള, പൊലീസ് ഗെയിംസ് തുടങ്ങിയവ നടന്നത് പൊലീസ് പരേഡ് ഗ്രൗണ്ടിലാണ്. കണ്ണൂർ സ്പോർട്‌സ് സ്‌കൂളിലെ
കുട്ടികളുടെ പരിശീലനകേന്ദ്രവും ഫുട് ബോൾ ഫ്രൻഡ് ഫ്രീ കോച്ചിങ് സെൻ്ററിലെ കുട്ടികൾ വർഷങ്ങളായി പരിശീലനം നടത്തുന്ന തും ഇവിടെയാണ്. കണ്ണൂരിലെ ഒട്ടുമിക്ക കായികമത്സരങ്ങളു ടെയും വേദികൂടിയാണ് ഈ ഗ്രൗണ്ട് അന്താരാഷ്ട്രനിലവാരമുള്ള മൈതാനമില്ലാത്തതിനാൽ പ്രധാനപ്പെട്ട ഫുട്ബോൾ ടൂർ ണമെൻ്റുകൾ ഉൾപ്പെടെ
വർഷങ്ങളായി കണ്ണൂരിൽ നടക്കാറില്ല. പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ജവഹർ
സ്‌റ്റേഡിയം ഉണ്ടെങ്കിലും സിന്തറ്റിക് ട്രാക്കും മികച്ച പുൽത്തകിടിയു മില്ല. പരിപാലനമില്ലാത്തതി നാൽ ജവഹർ സ്‌റ്റേഡിയം ശോച്യാവസ്ഥയിലാണ്. പൊലീസ് പരേഡ് ഗ്രൗണ്ട് അന്താരാഷ്ട്രനിലവാരമുള്ള സ്റ്റേഡിയമാകു ന്നതോടെ കണ്ണൂരിലെ കായിക വളർച്ചയ്ക്ക് പുതിയ മാനം കൈവരും.