• Fri. Oct 18th, 2024
Top Tags

Month: June 2024

  • Home
  • ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍

ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍

ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കർ ശബ്ദവോട്ടോടെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും…

പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയില്‍

പാലക്കാട്: മെഡിക്കൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥി വിഷ്ണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സഹപാഠികള്‍ ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് .കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടി, സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ രോ​ഗനിർണയം നടത്തണം

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടി. ആസ്പത്രികളിലെ ഒ.പി.കളിൽ മൂന്നുനാല് ദിവസമായി രോഗികളുടെ തിരക്കാണ്. 13,636 പേരാണ് കഴിഞ്ഞദിവസം സർക്കാർ ആസ്പത്രികളിൽ ചികിത്സ തേടിയത്. ഇതിലുമേറെപ്പേർ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്. രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രധാന സർക്കാർ ആസ്പത്രികളിൽ പനി…

നാളെ കേരളത്തിൽ ഒരു തുള്ളി മദ്യം കിട്ടില്ല; ബാറുകളും ബിവറേജ് ഔ‌ട്ട്‌‌ലെ‌റ്റുകളുംഅടച്ചിടുമെന്ന് സർക്കാർ

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു.ലഹരിവിരുദ്ധപ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ്കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്…

ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്; ഓം ബിര്‍ലയ്ക്ക് എതിരെ കൊടിക്കുന്നില്‍  മത്സരിക്കും ഇരുവരും പത്രിക സമര്‍പ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു.…

കളിയിക്കാവിളയിൽ ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

കളിയിക്കാവിള ക്വാറി ഉടമ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തി. കരമന സ്വദേശിയായ എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റില്‍ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.…

കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി

കണ്ണൂര്‍: കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയിൽ രാവിലെയാണ് സംഭവം. രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട…

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് 22 വയസുകാരന് ദാരുണാന്ത്യം

കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ…

4 വയസുകാരി അങ്കണവാടി കെട്ടിടത്തിന്റെ 2ാം നിലയിൽ നിന്ന് താഴേക്ക് വീണു; ​ഗുരുതരപരിക്ക്

ഇടുക്കി: ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ​ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…