• Fri. Oct 18th, 2024
Top Tags

Month: June 2024

  • Home
  • ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് , 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് , 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. എറണാകുളം,…

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍…

‘കൃഷ്ണാ ഗുരുവായൂരപ്പാ…’ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ദില്ലി: ലോക്സഭ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം. പതിനെട്ടാം ലോക്സഭയുടെ ആദ്യ…

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി

ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്‌നം കാരണമാണ് വീണ്ടും അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം…

ശമ്പള പ്രതിസന്ധി; മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്ന് മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. അടുത്ത മാസം 15നകം ശഷമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി. ശമ്പളം നല്‍കിയില്ലെങ്കില്‍ ജൂലൈ 15 അര്‍ധരാത്രി…

കണ്ണൂരില്‍ റിട്ടയർ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ധർമടം പൊലീസ്…

കാൽപന്തിന്റെ മിശിഹ: ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

കാൽപന്തിന്റെ മിശിഹ ലയോണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ലോകകപ്പെന്ന വലിയ സ്വപ്നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം കാണുന്നത്. ഡിസംബറിലെ ഇരുപത്തിയഞ്ചാണ് ക്രൈസ്തവ സമൂഹത്തിന് തിരുപ്പിറവിയുടെ നാൾ. കാൽപന്തുകളിയുടെ കലണ്ടറിൽ തിരുപ്പിറവിയുടെ…

നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം

നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം. കെ രാധാകൃഷ്ണന് പകരം ധനമന്ത്രി കെഎന്‍ ബാലഗോപാലിന് രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയന് സമീപത്ത് സീറ്റ്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. കെ രാധാകൃഷ്ണന് പകരം മന്ത്രിയായെത്തിയ ഒ.ആര്‍.കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം. സീനിയോറിറ്റി…

സ്വര്‍ണവില വീണ്ടും താഴോട്ട്

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 720 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ മാസം…

വയനാട് കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി

വയനാട്: വയനാട് കേണിച്ചിറയില്‍ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം രാത്രി പശുവിനെ പിടിച്ച സാബുവിന്റെ വീടിന് സമീപത്തുള്ള കൂട്ടിലാണ് കടുവ വീണത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടും…