• Fri. Oct 18th, 2024
Top Tags

Month: June 2024

  • Home
  • കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തന സജ്ജമായി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തന സജ്ജമായി

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി കാർഡിയോളജി വിഭാഗത്തിലെ ഒരു കാത്ത് ലാബ് പ്രവർത്തന സജ്ജമായി. ഇതോടെ ആൻജിയോഗ്രാം ഹൃദയ പരിശോധനയും ആൻജിയോ പ്ലാസ്റ്റിയും പുനരാരംഭിച്ചു. കാർഡിയോളജി വിഭാഗത്തിലെ മൂന്ന് കാത്ത് ലാബുകളിൽ ഒന്നാണ് അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തന സജ്ജമാക്കിയത്.…

കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം

ദില്ലി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം. ആഭ്യന്തര മന്ത്രാലയത്തിലാണ് ഉന്നതതല യോഗം വിളിച്ചത്. കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും. മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തും.…

അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും പ്രവൃത്തിദിനമനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ യോഗങ്ങൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടാകില്ല. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് അവധി.ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പങ്കെടുക്കേണ്ടതിനാൽ സ്കൂൾ പ്രവർത്തിക്കാൻ കഴിയില്ല. അതേസമയം സംസ്ഥാനത്ത് 5 വരെയുള്ള ക്ലാസുകൾക്ക്…

വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത,7 ജില്ലകളിൽ ഓറഞ്ച് അലർട്ട് നാളെ കണ്ണൂരിൽ റെഡ് അലർട്ട്

തിരുവനന്തപുരം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ഗോവണിയിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് സംഭവം നടന്നത്. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ…

കണ്ണൂരിൽ 19കാരി ബസിൽ കുഴഞ്ഞുവീണു മരിച്ചു; സംഭവം കോളജിലേക്കുള്ള യാത്രയ്‌ക്കിടെ

വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും…

കൂത്തുപറമ്പിൽ പോലീസ് പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: എരഞ്ഞോളിയിൽ സ്റ്റീൽബോംബ് പൊട്ടി വയോധികൻ മരിച്ച ഞെട്ടൽ മാറും മുമ്പേ കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ​ബേംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ആമ്പിലാട് റോഡിലെ ആ​ളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീൽ ബോംബുകൾ ക​ണ്ടത്. എരഞ്ഞോളി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ്…

ജൂലൈ ഒന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതുഅവധി ദിവസങ്ങളിലും വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കാന്‍ ഉദയ അസ്തമന പൂജാ ദിനങ്ങളിലും അവധി ദിവസങ്ങളിലും ജൂലൈ ഒന്ന് മുതല്‍…

സാങ്കേതിക കാരണം; വിമാനങ്ങൾ വൈകി

മട്ടന്നൂർ : സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിവിധ വിമാനങ്ങൾ വൈകി. ഷാർജ, അബുദാബി, ദോഹ, ദമാം, റാസൽഖൈമ, തിരുവനന്തപുരം സെക്ടറുകളിലാണ് സർവീസുകൾ വൈകിയത്. യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണം ഒരുക്കിയതായി എയർലൈൻ പ്രതിനിധി അറിയിച്ചു.

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം നടത്തിയ 2 പേർ പിടിയിൽ

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം നടത്തിയ 2 പേർ പിടിയിൽ കണ്ണൂർ: കണ്ണൂർ ചാലാട് വീട്ടുകാരെ ആക്രമിച്ച് മോഷണ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കണ്ണൂർ വാരം സ്വദേശി സൂര്യൻ, വലിയന്നൂർ സ്വദേശി ആനന്ദൻ എന്നിവരാണ്…