• Sat. Oct 19th, 2024
Top Tags

Month: July 2024

  • Home
  • മോറിസ് കോയിൻ തട്ടിപ്പിൽ മലപ്പുറത്ത് 3 പേർ അറസ്റ്റില്‍

മോറിസ് കോയിൻ തട്ടിപ്പിൽ മലപ്പുറത്ത് 3 പേർ അറസ്റ്റില്‍

മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍. പൂക്കോട്ടുംപാടം സ്വദേശി സക്കീര്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ദിറാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ശ്രീകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന…

മത്സ്യകര്‍ഷക അവാര്‍ഡ് 2024 കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച വിജയം

കണ്ണൂർ: ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കുളള അവാര്‍ഡുകളില്‍ കണ്ണൂര്‍ ജില്ല 6 അവാര്‍ഡുകള്‍ കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ മികച്ച ചെമ്മീന്‍ കര്‍ഷകനുളള ഒന്നാംസ്ഥാനം കാട്ടാമ്പളളി സ്വദേശി ഇ.വി.കബീര്‍, മികച്ച ചെമ്മീന്‍ കര്‍ഷകനുളള മൂന്നാം സ്ഥാനം കുഞ്ഞിമംഗലം സ്വദേശി സുരേന്ദ്രന്‍…

തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും’; സുരേഷ് ഗോപി

തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വനിതാ തൊഴിലാളികൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

നാല് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ

സംസ്ഥാനത്ത് നാല് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ വടക്കന്‍ ജില്ലകളിൽ ശക്തമായ…

എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ

എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരുക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി…

കൊങ്കൺ പാതയിൽ വെള്ളക്കെട്ട്: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടുന്നു

തിരുവനന്തപുരം: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന…

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു.  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗംഭീര്‍ നിയമിതനായത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി ട്വന്റി ലോകപ്പോടെ പടിയിറങ്ങിയ രാഹുൽ ദ്രാവിഡിന് പകരമാണ് നിയമനം. 2027…

നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 13 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. 200…

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; കുടുങ്ങിയത് മൊറയൂർ സ്വദേശി സുലൈമാൻ, 9 കുറ്റങ്ങൾ, 45,500 രൂപ പിഴ

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും…

കണ്ണൂരിൽ റെയിൽവേയ്ക്ക് ഇനി ‘സ്വന്തം’ ഓട്ടോ

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ നിയന്ത്രണത്തില്‍ ഓട്ടോറിക്ഷകള്‍ സർവീസ് തുടങ്ങി. ഇതിനുമുന്നോടിയായി റെയില്‍വേ സ്റ്റേഷനില്‍ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് റെയില്‍വേ നമ്പർ നല്കി. മൂന്നുമാസം പാർക്ക് ചെയ്യാൻ ഒരു വാഹനത്തില്‍ നിന്നും 855 രൂപ റെയില്‍വേ ഈടാക്കും. ഓട്ടോറിക്ഷയുടെ നന്പരും…