• Fri. Oct 18th, 2024
Top Tags

Month: July 2024

  • Home
  • കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല. എന്നാൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…

പഴശ്ശി ഡാം ഷട്ടറുകൾ തുറന്നു

ഇരിട്ടി : കനത്തമഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകളും തുറന്ന് അധികവെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിത്തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും എട്ടെണ്ണം ഒരു മീറ്റർ ഉയർത്തിയുമാണ് വെള്ളമൊഴുക്കുന്നത്. രണ്ടുദിവസമായി കുടക്, കണ്ണൂർ ജില്ലാ അതിർത്തിവനങ്ങൾ ഉൾപ്പെടുന്ന…

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കമ്പനി ഡയറക്ടര്‍ കെ ഡി പ്രതാപൻ ഇ ഡി കസ്റ്റഡിയിൽ

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെഡി പ്രതാപൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിൽ. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കെ ഡി പ്രതാപനെ ഒരു ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ഇന്നും…

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. 100 ഡിഗ്രിക്കു മേല്‍ പനി, ചുമ,…

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മലപ്പുറത്ത് മലമ്പനി, 4 പേർക്ക് സ്ഥിരീകരിച്ചു, 3 സ്ത്രീകൾ, ഒരാൾ അതിഥി തൊഴിലാളി, ജാഗ്രതാ നിർദ്ദേശം

മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി…

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍;പവന് 55000ത്തില്‍ എത്തി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് ഒറ്റയടിക്ക് 720 രൂപ ഉയര്‍ന്ന് സ്വര്‍ണവില 55000 രൂപയായി. ഇന്നലെ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് 1000 രൂപയാണ് കൂടിയത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ്…

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമായി യുവാവ്

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കരിയാട്ടെ സാമൂഹിക പ്രവർത്തകനായ ഷംസു പടന്നക്കരയുടെ വേറിട്ട പ്രതിഷേധം. 20 കിലോമീറ്റർ ഒറ്റയ്ക്ക് പദയാത്ര നടത്തിയായിരുന്നു ഷംസു പ്രതിഷേധിച്ചത്. തിങ്കളാഴ്ച മട്ടന്നൂരിൽ നിന്നും വിമാനത്താവളം വരെയായിരുന്നു ഒറ്റയ്ക്കുള്ള പദയാത്ര നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിലേക്ക്…

സിദ്ധാർത്ഥന്‍റെ മരണം: വെറ്റിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തൽ

തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. എം ആർ ശശീന്ദ്രനാഥിനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാർത്ഥന്‍റെ മരണത്തിൽ…

ഇന്നും മഴ തുടരും, കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യാൻ സാധ്യത; വിവിധ ജില്ലകൾക്കുള്ള മുന്നറിയിപ്പുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്…