• Fri. Sep 20th, 2024
Top Tags

Month: August 2024

  • Home
  • കേരളത്തെ ഞെട്ടിച്ച ദുരന്തം പുറം ലോകത്തെ അറിയിച്ച നീതു എവിടെയാണ് ? ആറ് വയസുകാരൻ മകൻ കാത്തിരിക്കുന്നു , ഒപ്പം ഒരു കുടുംബവും

കേരളത്തെ ഞെട്ടിച്ച ദുരന്തം പുറം ലോകത്തെ അറിയിച്ച നീതു എവിടെയാണ് ? ആറ് വയസുകാരൻ മകൻ കാത്തിരിക്കുന്നു , ഒപ്പം ഒരു കുടുംബവും

ഞങ്ങള്‍ അപകടത്തിലാണ്, ചുരല്‍മലയില്‍, ഉരുള്‍ പൊട്ടിയിട്ടുണ്ട്, വെള്ളം പൊങ്ങി വരികയാണ്, ആരെങ്കിലും ഒന്ന് രക്ഷിക്കോ‘ നീതുവിന്റെ ശബ്ദത്തിലൂടെ ഒരു നാട്ടിലെ വൻ ദുരന്തമാണ് പുറത്തറിഞ്ഞത് . വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പുറം ലോകത്തെ ആദ്യം അറിയിച്ചത് ആദ്യം നീതു ജോജോ ആയിരുന്നു.…

യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം വയനാടിന് നൽകും’; വി ഡി സതീശൻ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം വയനാടിന് നൽകുമെന്ന് ഉറപ്പ് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിന്റെ പുനർനിർമ്മാണത്തിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കും ഒപ്പം നിൽക്കണമെന്നും…

മോഷണം വ്യാപകം: മുണ്ടക്കൈയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം; രാത്രിയിലും പൊലീസ് ക്യാമ്പ് ചെയ്യും

ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളിൽ മോഷണം നടക്കുന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്താൻ പൊലീസിൻ്റെ തീരുമാനം. അടച്ചിട്ട വീടുകളിൽ മോഷണം നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയിൽ താത്കാലിക…

വയനാടിന് കർണാടക സർക്കാർ 100 വീടുകൾ നിർമിച്ച് നൽകും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. നേരത്തെയും ദുരന്തമുണ്ടായപ്പോള്‍ എല്ലാവിധ പിന്തുണയുമായി അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാടും രംഗത്തെത്തിയിരുന്നു. അതേസമയം…

ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്ന്; വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ സഹായം നൽകും: ലെഫ്റ്റനൻ്റ് കേണൽ മോഹൻലാൽ

ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ…

വയനാട് ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേർ, ദുരന്തഭൂമിയിൽ 5-ാം നാൾ തെരച്ചിൽ തുടരുന്നു

വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സർക്കാർ കണക്കുകളനുസരിച്ച് 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74…

ഇന്ന് കര്‍ക്കിടക വാവ്; പിതൃസ്മരണയില്‍ പുണ്യ ബലിതര്‍പ്പണം

കർക്കടക വാവ് ബലി : കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ വർഷം ആഗസ്റ്റ് 3നാണ് കർക്കടക വാവ് വരുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി…

അവശിഷ്ടങ്ങൾക്കിടയിൽനിന്ന് സിഗ്നൽ ലഭിച്ചു; ജീവന്റെ തുടിപ്പുതേടി മുണ്ടക്കൈയിൽ പരിശോധന

മേപ്പാടി: മുണ്ടക്കൈയേയും ചൂരല്‍മലയേയും തുടച്ചുനീക്കിയ മലവെള്ളപ്പാച്ചിലെത്തിയിട്ട് നാലാംദിനം പിന്നിടുമ്പോഴും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അത്തരത്തിലുള്ള പരിശോധനയിൽ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണർത്തുന്ന ഒരു സിഗ്നൽ റഡാറില്‍ ലഭിച്ചു. മണ്ണിനടിയില്‍ ഏതെങ്കിലും തരത്തിൽ ജീവന്‍റെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണർത്തുന്ന…

വയനാട് ദുരന്തത്തില്‍ മരണം 300 കടന്നു; 206 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

വയനാട് മുണ്ടക്കൈ ഉരുള്‍പട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക…

സ്കൂൾ സമയമാറ്റം ഇപ്പോഴില്ല; ഖാദർ കമ്മിറ്റിയുടെ എല്ലാ ശുപാർശകളും നടപ്പാക്കില്ല: വിദ്യാഭ്യാസ മന്ത്രി

സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂൾ സമയമാറ്റം നിലവിൽ…