• Fri. Sep 20th, 2024
Top Tags

Month: August 2024

  • Home
  • വയനാട്: ഒരാള്‍ പോലും അവശേഷിക്കാതെ 17 കുടുംബം

വയനാട്: ഒരാള്‍ പോലും അവശേഷിക്കാതെ 17 കുടുംബം

ദുരന്തത്തില്‍ 179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളില്‍ നിന്ന് 65 പേരാണ് മരണമടഞ്ഞത്. മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും 4 ലക്ഷവും സി എം ഡി…

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലും മലയോരമേഖലകളിലും മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്…

285 കോടി ചെലവിൽ 12 ഏക്കറിൽ വമ്പൻ വിദ്യാഭ്യാസ സമുച്ചയം: ‘പിണറായി എജുക്കേഷൻ ഹബ്ബ്’ നിർമ്മാണ ഉദ്ഘാടനം ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രി നിർവഹിക്കും

ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി…

ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. ശബരിമലയില്‍ പുതിയതായി…

തസ്മിദ് എവിടെ? 13 കാരിയെ കാണാതായിട്ട് 24 മണിക്കൂര്‍; അന്വേഷണം ചെന്നൈയിലേക്കും

കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദന്റെ ഫോൺ വിവരങ്ങൾ പൊലീസ് തേടിയത്. അതേസമയം, കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കന്യാകുമാരിയില്‍…

മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും

സംസ്ഥാനത്തെ എ.വൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേർക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ചെയ്യുന്നത്. സപ്ലൈകോ ഓണ വിപണികള്‍ സെപ്തംബർ 6 മുതൽ…

ഓട്ടോ ഡ്രൈവര്‍മാര്‍ കുട്ടിയെ കണ്ടു; 13 കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ കുട്ടിയെ ഓട്ടോഡ്രൈവര്‍മാര്‍ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസിന്റെ ആദ്യസംഘം നിര്‍ത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധന നടത്തുകയാണ്. രണ്ട് സംഘമായി തിരിഞ്ഞാണ് കേരള പൊലീസിന്റെ പരിശോധന. ബെംഗളൂരു…

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി ഇതര സംസ്ഥാന യുവതി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ് റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ വേണം.നിയമനടപടി സ്വീകരിക്കും. അതിക്രമം അംഗീകരിക്കാനാവില്ല. നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി…

ശബരിമലയിലെ കേടായ അരവണ ഇനി വളമാകും; ആറര ലക്ഷം ടിൻ അരവണ അടുത്ത മാസത്തോടെ പൂര്‍ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്ത മാസത്തോടെ പൂർണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം…