മാഹി ബസലിക്ക അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് നാളെ തുടക്കം


വടക്കെ മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5 ന് രാവിലെ 11.30 ന് തിരുനാൾ കൊടിയേറും. റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും.12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീoത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് തുടക്കമാവും. 14, 15 തീയ്യതികൾ പ്രധാന ദിവസങ്ങളാണ്. രാവിലെയും, വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും, നൊവേനയുമുണ്ടാകും.


Leave a Reply

Your email address will not be published. Required fields are marked *