ഇന്‍ഡിഗോ വിമാനത്തില്‍ മിന്നലടിച്ചു! മുന്‍ഭാഗം ചളുങ്ങി! എമര്‍ജന്‍സി ലാന്‍ഡിങ്


പട്നയില്‍ നിന്നും ലക്നൗവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്‍റെ മുന്‍ഭാഗം (നോസ്) മിന്നലടിച്ച് ചളുങ്ങിയ നിലയിലാണ്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. അപകടത്തിന് പിന്നാലെ നിശ്ചിത സമയത്തിന് എട്ടുമിനിറ്റ് മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. 17,000 അടി ഉയരത്തില്‍ പറക്കവേയാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ക്ലിയറന്‍സ് ലഭിച്ച  ശേഷമേ വിമാനം ഇനി പറക്കാന്‍ അനുവദിക്കുകയുള്ളു. ഇന്നലെ പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പറന്ന ഇന്‍ഡിഗോയുടെ 6E 625 വിമാനം മോശം കാലാവസ്ഥയില്‍പ്പെട്ട് ചെറിയ തകരാര്‍ സംഭവിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്’- ഇന്‍ഡിഗോ വക്താവ് അറിയിച്ചു. കഴിഞ്ഞമാസം ബെംഗളൂരുവിലേക്ക് ഗുവാഹത്തിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം വാലിടിച്ച് തകരാര്‍ സംഭവിച്ചിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് റണ‍്വേയില്‍ ഇടിച്ചുപോയതാണെന്നായിരുന്നു വിശദീകരണം.


Leave a Reply

Your email address will not be published. Required fields are marked *