സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് വീണ്ടും സമന്‍സ് നല്കാന് ഇ ഡി. പുതിയ തീയതി നിശ്ചയിച്ചു കൊണ്ടുള്ള സമന്‍സ് ഉടന്‍ നല്‍കും. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് അന്വേഷണത്തിന് തിരിച്ചടി അല്ലാത്തതിനാല്‍ വീണ്ടും സമന്‍സ് അയക്കുന്നതില്‍ തടസ്സങ്ങള്‍ ഇല്ലെന്നാണ് ഇ ഡിക്ക് ലഭിച്ച നിയമോപദേശം. നിലവിലുള്ള സമന്‍സില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും സമന്‍സ് അയക്കാനാണ് ഇ ഡിയുടെ നീക്കം. നിയമ സഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാണിച്ചാണ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചത്. തുടര്‍ന്നാണ് അടുത്ത സമന്‍സ് അയയ്ക്കാന്‍ ഇ ഡി നീക്കം തുടങ്ങിയത്. പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ വന്‍ തയ്യാറെടുപ്പുകളാണ് ഇ ഡി നടത്തുന്നത്. ചെന്നൈയിലെ സ്പെഷ്യല്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. സുപ്രീംകോടതി ഇ ഡിയുടെ ഇസിഐറുമായി ബന്ധപ്പെട്ട് ഒന്നും പരാമര്‍ശിക്കാത്ത സാഹചര്യത്തില്‍ ഇ ഡിയുടെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.
CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയന് വീണ്ടും സമൻസ് അയക്കാൻ ഇ ഡി

